പൊന്‍കുന്നം: ദേശീയപാത 183, പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത എന്നീ പ്രധാന റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 20-ാം മൈല്‍ -ആര്‍.ടി.ഓഫീസ് റോഡില്‍ നിര്‍മ്മിച്ച പാലം ഡോ.എന്‍.ജയരാജ് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ജയാശ്രീധര്‍ അദ്ധ്യക്ഷയായി.

ബ്ലോക്ക്പഞ്ചായത്ത് അംഗം എ.ആര്‍. സാഗര്‍, സ്മിതാലാല്‍, മോളിക്കുട്ടിതോമസ്, സുമേഷ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്.