കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി കോ ണ്‍ഗ്രസിലെ പി.എ ഷെമീര്‍ മത്സരിക്കും. കോണ്‍ഗ്രസ് എ വിഭാഗത്തിന് ലഭി ച്ച സീറ്റില്‍ ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തീരുമായത്. ജില്ലയിലെ മൊ ത്തം സ്ഥാനാര്‍ഥികളില്‍ മുസ്ലിം പ്രാധിനിധ്യം ആണ് ഷെമീറിന് ഗുണകരമാ യത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷെമീര്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.എ ഷെമീര്‍, മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, ഡി.സി.സി സെ ക്രട്ടറി പ്രകാശ് പുളിക്കല്‍ എന്നിവരെ ആയിരുന്നു പരിഗ ണിച്ചത്. കെ.എസ്.യുവിലൂടെ രാഷട്രീയ രംഗത്ത് സജീവമായ ഷമീര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോ ണ്‍ഗ്രസ് ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്.