തമിഴ് കേരള സംഘർഷമുണ്ടാക്കാനും നിലവിലെ കെട്ടുറപ്പുള്ള സൗഹൃദാന്തരീക്ഷം തകർക്കാനും വിപുലമായ ഒരു ഗൂഢശ്രമം തുടങ്ങിയിട്ടുണ്ട്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നു മാത്രമേ ഇത്തരം വീഡിയോസ് അപ് ലോഡ് ചെയ്യുന്നവരോടും,ഷെയർ ചെയ്യു ന്നവരോടും പറയാനുള്ളൂ….

ഇപ്പോൾ തന്നെ തമിഴ് നാട്ടിലുള്ള ലക്ഷക്കണക്കിന് വരുന്ന വ്യാപാരികളും മലയാളികളട ക്കമുള്ളവരും ആശങ്കയിലായ്ക്കഴിഞ്ഞു.പൊടുന്നനെ FB യിൽ തമിഴിൽ മലയാളികളെ തെറി വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന വീഡിയോസും അതിനു പകരം തമിഴൻമാർ കുളിക്കാറില്ല, പല്ല് തേക്കാറില്ല.. കറുത്ത ദരിദ്രവാസികൾ എന്നൊക്കെ വംശീയ പരമായ് അധിക്ഷേപിച്ച് വരുന്ന മലയാളികളുടെ വീഡിയോകളും.. ഒരാപത് സൂചന നന്നായ് തരുന്നുണ്ട്…

പ്രത്യേകമോർമിക്കണം.. മലയാളികൾ കൊടും പ്രളയത്തിൽ അകപ്പെട്ടപ്പോൾ ആദ്യം സഹായത്തിന്റെ കൈ നീട്ടിയത് തമിഴൻമാരാണ്. നമ്മുടെ ദുരിതാശ്വാസ നിധിയുടെ 25% ത്തോളം അവരുടെ സംഭാവനയാണ്.. ക്യാമ്പുകളിലെത്തിയ നിശ്ചിത ശതമാനം ഭക്ഷണ, വസ്ത്ര ശേഖരങളുടെ നല്ലൊരു വിഹിതം തമിഴ്നാട്ടിലെ സംഘടനകൾ ശേഖരിച്ചതാണ്. ഏതോ അജ്ഞാതന്റെ വാക്ക് കേട്ട് ഒരു സമൂഹത്തെ മൊത്തം വിലയിരുത്തി പ്രതികരി ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.. ഈ ദുരിതത്തിനിടയിലും വംശീയ അധിക്ഷേപം നടത്താനും കളിയാക്കാനും ഇവിടെയെങ്ങിനെ സാധിക്കുന്നതോർത്ത് അദ്ഭുതം തോന്നു ന്നു.

രണ്ട് സംസ്ഥാനങ്ങളേയും വൈകാരികമായ് തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചനയ്ക്കെ തിരെ രഹസ്യാന്യേഷണ വിഭാഗവും വലവിരിച്ചതായ് അറിയുന്നു.വിവേകത്തോടെ ഇടപെടുക, വേണ്ടാത്തത് തള്ളിക്കളയുക…