കാഞ്ഞിരപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ നശിപ്പി ച്ചതായി പരാതി. അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബിജു ചക്കാലയുടെ പ്രചരണ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.എറികാട് വായനശാല, വത്തിക്കാൻ സിറ്റി ,കാവുകാട്ട് നഗർ,എന്നിവിടങ്ങളിൽ സ്ഥാപിച്ച 4 ബോർഡുകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മരത്തിൽ കെട്ടിയിരുന്ന പ്രചാരണ ബോർഡുകൾ അഴി ച്ച് നിലത്തിടുകയും കുത്തിക്കീറി നശിപ്പിക്കുകയുമായിരുന്നു.സംഭവത്തിൽ ബിജു ചക്കാ ല പോലീസിൽ പരാതി നൽകി.