എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു; ധീരജ്‌ സെക്രട്ടറി ; സഞ്ജയ് പ്രസിഡന്റ:വേദനകളെ തോൽപ്പിച്ച ലത്തീഷയ്ക്ക് ആദരം

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു. എരുമേലി റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ (ഫിഡൽ കാസ്ട്രോ നഗർ) ചേർന്ന പ്രതിനിധി സമ്മേളനം ധീരജ്‌ ഹരിയെ സെക്കട്ടറി ആയും സഞ്ജയ് വിഷ്ണുവിനെ പ്രസിഡന്റായും 25 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. രാവിലെ എരുമേലിയിൽ ചേർന്ന പ്രതിനിധി സമ്മേള നം എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷൻ ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.ക്യാമ്പസുകളിൽ സ്ത്രീ പുരുഷ വിവേചനം ഇല്ലാതാക്കാൻ എസ്എഫ്ഐ മുൻകൈ എടു ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ഈസ്റ്റേൺ ഭൂമിക പ്രെസ്റ്റിജിയസ് വുമൺ അവാർഡിന് അർഹയായ ലത്തീഷ അൻസാരിയെ എസ്എഫ്ഐക്ക് വേണ്ടി ഷിജൂഖാൻ ആദരിച്ചു. തുടർന്ന് ഏരിയ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ വിവിധ ലോക്കൽ കമ്മിറ്റികൾ ചർച്ച നടത്തി.

ചർച്ചയ്ക്ക് ഉള്ള മറുപടി എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് ബാബു ഏരിയ സെക്ര ട്ടറി ധീരജ്‌ എന്നിവർ നൽകി.സമ്മേളനത്തെ അഭിസംബോധന ചെയ്ത കൊണ്ട് എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശ്രീജിത്ത്, ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി എൻ രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എം എ റിബിൻഷാ,ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് തുടങ്ങിയവർ സംസാരിച്ചു.