മുണ്ടക്കയം: പാമ്പുകടിയേറ്റ് അംഗൻവാടി വിദ്യാർത്ഥി മരണമടഞ്ഞു. പുലിക്കുന്ന് പ്ലാമൂട്ടിൽ രശാന്ത് അമ്പിളി ദമ്പതികളുടെ മകൻ ആദിത്യൻ(അപ്പു) 4 വയസ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെ വീടിനു സമീപമുള്ള അംഗൻ വാടിയിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ് ആദിത്യന് പാമ്പു കടിയേറ്റത്.

പാമ്പിൻ്റെ കടിയേറ്റ വിവരം അറിയാതിരുന്ന വീട്ടുകാർ കുട്ടി പെട്ടെന്ന് ബോധമറ്റ് വീണതിനെ തുടർന്ന് പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിൽസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കോണ്ടു പോകുന്ന വഴിമദ്ധ്യ മരണമടയുകയായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കണ്ണിമല സെൻ്റ് ജോസഫ് സ്കൂളിലെ അഞ്ച് ആറ് ക്ലാസുകളിൽ പഠിക്കുന്ന അനഘ, രേണു എന്നിവർ സഹോദരിമാർ ആണ്. ആദിത്യൻ്റെ സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.