വര്‍ഷങ്ങള്‍ക്ക് മുമ്പ് തിടനാട്ടു വെച്ച് നടന്ന സമ്മേളനത്തിലെ വീഡിയോ പി.സി ജോര്‍ജ് കെ.സുരേന്ദ്രനു വോട്ടു ചോദിക്കുമ്പോള്‍ സ്ത്രീകള്‍ അക്രമിക്കുന്നു എന്ന തരത്തില്‍ പ്രച രിക്കുന്നു എന്ന് കാട്ടിയാണ് പി.സി ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലൂടെയാണ് ഈ വാര്‍ത്ത പ്രചരിക്കു ന്നതെന്നും ഈ സംഭവത്തില്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിനെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരണമെന്നും ആവിശ്യപ്പെട്ടാണ് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റക്ക് പി.സി പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തെക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിങ്കളാഴ്ച്ചയാണ് കത്ത് മാര്‍ഗം പരാതി നല്‍കിയിരിക്കുന്നത്.

പി.സി ജോര്‍ജ്ജ് പങ്കെടുത്ത പരിപാടിയില്‍ നടന്ന സംഘര്‍ഷം, കെ. സുരേന്ദ്രന് വോട്ട് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ്ജ് എംഎല്‍എ, സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഈ തെരഞ്ഞെടുപ്പു കാലത്ത് തനിക്കെതിരെ അപമാനകരമായ രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാ തി.