ആർഎസ്എസ് – ബിജെപി ഉൾപ്പെടെയുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്ന യുവ തികളടക്കമുള്ളവർ ഡിവൈഎഫ്ഐയിലേക്ക്. സ്ഥാപക ദിനത്തിലാണ് രമ്യ,രമേശ്, പ്രിൻസ്, ഫാസിൽ ,അഭിലാഷ്, സന്ദീപ്, അഭിജിത്ത്, അഖിൽ, മഹേഷ്, സെബാസ്റ്റ്യൻ എന്നിവർ ഡി.വൈ.എഫ്.ഐ അംഗങ്ങളായത്. മുണ്ടക്കയം കേന്ദ്രമായി പ്രവർത്തിച്ചി രുന്ന ഇവർ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് വർഗീയതയുടെ പാത ഉപേക്ഷിച്ച് മതനിരപേക്ഷ പക്ഷത്തേക്ക് എത്തിയത്.

മുണ്ടക്കയം നായനാർ ഭവനിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷായിൽ നിന്ന് ശുഭ്ര പതാകയും, അംഗത്വവും ഏറ്റ് വാങ്ങി.മേഖല പ്രസിഡണ്ട് ഹരിലാൽ അദ്ധ്യക്ഷനായി. ബ്ളോക് വൈസ് പ്രസിഡ ണ്ട് റിനോഷ് രാജേഷ്, മേഖല സെക്രട്ടറി സുമേഷ്, ഭാരവാഹികളായ പ്രിൻസ് വർഗീ സ്, രജീന്ദ്രൻ, ജിതിൻ ജോർജ്, ഷെമീന എന്നിവർ പ്രസംഗിച്ചു.