കാഞ്ഞിരപ്പള്ളി : സര്‍ക്കാരുകളുടെ കര്‍ശന നിയമങ്ങള്‍മൂലം വ്യവസായങ്ങള്‍ തുട ങ്ങുവാനുള്ള നിക്ഷേപകരുടെ അസൗകര്യം മാറ്റി പുതിയ നിയമനിര്‍മ്മാണത്തിലൂടെ കേരളത്തിലുടനീളം വന്‍ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിക്കണമെന്നും, അങ്ങനെ കാഞ്ഞിരപ്പള്ളി താലൂക്കിനെ ഒരു വ്യവസായ ഹബ്ബാക്കി മാറ്റണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ് അഭിപ്രായപ്പെട്ടു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് സാമ്പത്തികവും, സാമ്പത്തികേതരവു മായ സഹായങ്ങളും, ഉപദേശങ്ങളും നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തു വാന്‍ വ്യവസായ, വാണിജ്യ വകുപ്പ് മുന്‍കൈയെടുക്കണമെന്നും അവര്‍ അഭിപ്രായ പ്പെട്ടു. അപ്രകാരമുള്ള നൂതന പദ്ധതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ڇനിക്ഷേപസംഗമം 2017ڈ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എ. ഷമീര്‍, റോസ മ്മ ആഗസ്തി, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് വി.ആര്‍., അസി. ഡയറക്ടര്‍ സാഫില്‍ മുഹമ്മദ്, താലൂക്ക് വ്യവസായ ആഫീസര്‍ അനീഷ് മാനുവല്‍, രാജന്‍ കെ. വി. തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗാനന്തരം വിവിധ വിഷയങ്ങള്‍ വിദഗ്ദ്ധരുടെ ക്ലാസ്സുകളും ചര്‍ച്ചകളും നടന്നു. താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍നിന്നായി നൂറുകണക്കിന് പുതിയ സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു.