കാഞ്ഞിരപ്പള്ളി: അങ്കണവാടികളെ ശിശുസൗഹൃദമാക്കാന്‍ പദ്ധതി. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടികളോടനുബന്ധിച്ചുള്ള പൊതുകളിസ്ഥലങ്ങളില്‍ കളിപ്പാട്ടങ്ങളും മറ്റും നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളെ അങ്കണവാടി കളിലേക്ക് ആകര്‍ഷിക്കുന്നതിനും ശാരീരിക, മാനസിക ഉല്ലാസത്തിനുമായാണ് 2019-20 സാന്പത്തിക വര്‍ഷത്തെ ഫണ്ട് ചെലവഴിച്ച് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീ ല നസീര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷതവഹിച്ചു. മെംബര്‍മാരായ വിദ്യ രാജേഷ്, സജിന്‍ വട്ടപ്പള്ളി, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍, നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍, ഷീല തോമസ്, കുഞ്ഞുമോള്‍ ജോസ്, ഐസിഡിഎസ് സൂപ്പര്‍ വൈ സര്‍ ഗീത പി.കെ., അങ്കണവാണി പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രസംഗിച്ചു.