എരുമേലി : ശബരിമല തീർത്ഥാടനകാല സേവനത്തിനായി എരുമേലിയിൽ ബുധനാ ഴ്ച ഉച്ചയോടെ റവന്യു കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും. 53 കോടി ചെലവിട്ട് നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ നിന്നും എരുമേലി ടൗണിൽ കുടിവെളള വിതരണവും ആരംഭിക്കും. ഇതിനായുളള ട്രയൽ റൺ വിജയകരമായി പൂർത്തിയായെന്ന് ജല അഥോറിറ്റി അറിയിച്ചു.
16 നാണ് തീർത്ഥാടനകാലം ആരംഭിക്കുന്നതെങ്കിലും അയ്യപ്പ ഭക്ത സംഘങ്ങൾ ഇപ്പോ ഴെ എത്തിക്കൊണ്ടിരിക്കുകയാണ്.ഇത് മുൻനിർത്തിയാണ് നേരത്തെ റവന്യു കൺ ട്രോൾ റൂം തുറക്കുന്നത്.  ഒപ്പം ശബരിമല പാതകളിൽ പോലിസുകാരുടെ ഡ്യൂട്ടി യും ആരംഭിച്ചു. 16 ന് പോലിസ് കൺട്രോൾ റൂമും ആശുപത്രികളും ഫയർ ഫോഴ്സ് യൂണിറ്റും എക്സൈസ് കൺട്രോൾ റൂമും പ്രവർത്തനമാരംഭിക്കും.
തിരക്കേറിയാൽ 16 മുതൽ പേട്ടക്കവല മുതൽ വലിയമ്പലം വരെ ടൗൺ റോഡിൽ വൺവേ ട്രാഫിക് ആരംഭിക്കാനും റ്റി ബി റോഡ് വഴി ഗതാഗതം തിരിച്ചുവിടാനുമാണ് തീരുമാനം. അപകട സാധ്യത മുൻനിർത്തി ഇത്തവണയും കണമല ഇറക്കത്തിൽ ഗതാ ഗത നിയന്ത്രണമുണ്ടാകും. രാത്രിയിൽ വലിയ വാഹനങ്ങളെ കടത്തിവിടില്ല. ഇവിടെ പോലിസ് ചെക്ക് പോസ്റ്റും എയ്ഡ് പോസ്റ്റും ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം ട്രോമോ കെയർ ആംബുലൻസും മൊബൈൽ ഹെൽത്ത് ക്ലിനിക്കും പ്രവർത്തന സജ്ജ മാകും.
കണമല ഇറക്കം ഒഴിവാക്കാൻ നിർമിച്ച കീരിത്തോട് പാത സുരക്ഷിതമല്ലാത്തതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുമുണ്ട്. 15 ന് ബുധനാഴ്ച ഉച്ചക്ക് 12.30 ന് റവന്യു കൺട്രോൾ റൂം ജില്ലാ കളക്ടർ ഡോ.ബി എസ് തിരുമേനി ഉദ്ഘാടനം ചെയ്യും. തീർത്ഥാടക ക്രമീകരണങ്ങൾ അവലോകനം ചെയ്തതിന് ശേഷമാണ് കളക്ടർ മടങ്ങു ക. 15 ന് ദേവസ്വം ബോർഡിൻറ്റെയും അയ്യപ്പ സേവാ സംഘത്തിൻറ്റെയും അന്നദാന ക്യാമ്പുകൾ വലിയമ്പലത്തിന് സമീപം പ്രവർത്തനമാരംഭിക്കും. 16 ന് രാവിലെ ഒൻ പതിന് പോലിസ് കൺട്രോൾ റൂം വലിയമ്പല ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കും.
ജില്ലാ പോലിസ് ചീഫ് ബി എ മുഹമ്മദ് റെഫീഖ് ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 11 ന് ആരോഗ്യവകുപ്പിൻറ്റെ താവളം ഡിസ്പെൻസറികൾ എംഎൽഎ പി സി ജോർജ് ഉദ്ഘാടനം ചെയ്യും. ശുചീകരണ തൊഴിലാളികളും തമിഴ് നാട്ടുകാരുമായ 125 പേർക്ക് യൂണിഫോമുകൾ വിതരണം ചെയ്യും. പത്ത് ബസുകളാണ് പമ്പയിലേക്ക് ദിവസവും സ്പെഷ്യൽ സർവീസ് നടത്താൻ എരുമേലി കെഎസ്ആർടിസി സെൻറ്ററിൽ എത്തിയിട്ടുളളത്. ഭക്തർക്ക് സെൻറ്ററിൽ വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് പഞ്ചായത്തിൽ പൂർത്തിയായിട്ടില്ല. പോലിസിന് നിരീക്ഷണ കാമറകൾ സ്ഥാപിച്ചുവരികയാണെന്നും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ഷ്രഡിംഗ് മെഷിൻ സ്ഥാപിച്ചെന്നുംപഞ്ചായത്ത് അറിയിച്ചു.  പമ്പാ നദിയിലെ ഇടത്തിക്കാവിൽ നിന്നാണ് ഇത്തവണ എരുമേലിയിൽ ജലവിതരണം നടത്തുക. പമ്പ് ഹൗസിൽ നിന്നും മുക്കൂട്ടുതറ എംഇഎസ് കോളേജിനടുത്തുളള ശുദ്ധീകരണ ശാലയിലും എരുമേലി ടൗണിന് സമീപം നേർച്ചപ്പാറയിലെ സംഭരണിയിലും വെളളമെത്തിച്ചാണ് ട്രയൽ റൺ വിജയകരമായി പൂർത്തിയായത്.
പഴയ കുടിവെളള പദ്ധതിയിലെ പൊതുടാപ്പുകൾക്ക് പുറമെ പുതിയ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. സീസൺ കടകളും താൽകാലിക സ്റ്റുഡിയോകളുംഭക്ഷണശാലകളും സിന്ദൂരം വിൽപനകടകളുമൊക്കെയായി എരുമേലി ടൗണും പരിസരവും തിരക്കിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. പാർക്കിംഗ് ഗ്രൗണ്ടുകളും കംഫർട്ട് സ്റ്റേഷനുകളും തുറന്നുകഴിഞ്ഞു.