ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനു കളിൽ മുസ്ലിം പ്രാതിനിധ്യം ഒട്ടുംതന്നെ ഇല്ലാത്തതിൽ കേരള മുസ്ലിം ജമാഅത്ത് കൗൺ സിൽ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുസ്ലിം സമുദായത്തോട് കാണിച്ച് അവഗണനയിൽ സമുദായ അംഗങ്ങൾ രാഷ്ട്രീയ പാർട്ടികളോട് സ്വീകരിക്കേണ്ട നയം എന്തെന്ന് താലൂക്കിലെ 107 മഹല്ല് കമ്മിറ്റികളെ അറിയിക്കാൻ മുണ്ടക്കയത്ത് കൂടിയ താലൂക്ക് കമ്മിറ്റി . തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് ഹാജി നസീർ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ചെയർമാൻ തമ്പി കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുമ്പിളി ഹസ്സൻ കൂട്ടിക്കൽ, റിയാസ് കരിപ്പാൽ കാഞ്ഞിരപ്പള്ളി, റഷീദ് കടവ് കര മുണ്ടക്കയം, നിയാസ് പാറത്തോട്, അനീഷ് എരുമേലി, മുഹമ്മദ് കബീർ പാറത്തോട്, തുടങ്ങിയവർ പ്രസംഗിച്ചു