പാറത്തോട് ഭാരവാഹിത്വങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പിച്ചു സിപിഐ. വനിത കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് സെക്രട്ടറി സ്ഥാനത്തിലേക്ക് നയിച്ചത്. പാറത്തോട് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ട റിയായി വിജയമ്മ വിജയലാലിനെ (54) തിരഞ്ഞെടുത്തു

കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ സമ്മേളനത്തിലാണു വിജയമ്മയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. ഇത്തവണ കോട്ടയം ജില്ലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികളില്‍ സെക്രട്ടറിസ്ഥാനം വനിതകള്‍ക്കു ലഭിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെയാണ് വിജയമ്മയുടെ ഈ സ്ഥാനലബ്ദി ചരിത്രമാകുന്നതും.

ചോറ്റി കുന്നുംപുറത്ത് വിജയലാലിന്റെ ഭാര്യയായ വിജയമ്മ ആറു വര്‍ഷമായി സി.പി.ഐ പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗമാണ്. 10 വര്‍ഷമായി പാര്‍ട്ടി മെംബര്‍ഷിപ്പോടുകൂടി സജീവ രാഷ്ട്രീയത്തിലുണ്ട്. 2010-15 വര്‍ഷം പാറത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡ് മെംബറായിരുന്നു. 2009 മുതല്‍ പാറത്തോട് സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗമാണ്.