കോട്ടയം ജില്ല പഞ്ചായത്തിലെ എരുമേലി ഡിവിഷനില്‍ സ്ഥാനാര്‍ഥി പ്ര ഖ്യാപനം മാറി മറിഞ്ഞ് മത-രാഷ്ട്രീയ സമവാക്യങ്ങളിലെത്തി നില്‍ക്കുക യാണ്. യുഡി.എഫിലെ തന്നെ പ്രബല കക്ഷിയായ മുസ്ലിം ലീഗ് ഈ സീറ്റ് ആ ദ്യം തന്നെ ആവിശ്യപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ മ ത്സര രംഗത്തെത്തുമെന്നായിരുന്നു കണക്ക് കൂട്ടല്‍. രാഷ്ട്രീയ പരമായി കോ ട്ടയത്ത് വേരോട്ടമില്ലാത്ത മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്ത് എരുമേലി സീറ്റ് രാഷ്ട്രീയപരമായ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്നായിരുന്നു രാഷ്ട്രീയ കണ ക്ക് കൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കുവാന്‍ തയാറായില്ല.

രാഷ്ട്രീയ സമവാക്യങ്ങളുടെ പേരില്‍ മുസ്ലിം ലീഗ് സീറ്റ് ആവിശ്യത്തില്‍ നി ന്നും പിന്മാറി. സീറ്റ് കോണ്‍ഗ്രസിന് ഉറപ്പായതോടെ നാട്ടുകാരനായ പ്രകാശ് പുളിക്കലിന് കൂടുതല്‍ സാധ്യതകള്‍ പ്രവര്‍ത്തകര്‍ കല്‍പിച്ച് സമൂഹ മാധ്യ മങ്ങളില്‍ പ്രചാരണവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ഏറെ പ്രശംസനേടിയ പി.എ ഷെമീറിനെ എരുമേലി ഡിവി ഷനിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇത് വരെ ഉയര്‍ന്ന കേട്ട പേരുകള്‍ക്കപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായി രുന്ന പി.എ ഷെമീറിന്റെ സ്ഥാനാര്‍ഥിത്വം ഒറ്റ രാത്രിയാണ് നീ ണ്ട് നിന്നത്. എരുമേലി ഡിവിഷന്റെ മത രാഷ്ട്രീയ ചര്‍ച്ചകള്‍ ഇതിനൊടകം തന്നെ തല പൊക്കി. പ്രദേശിക നേതാക്കള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നാട്ടുകാര നായ സ്ഥാനാര്‍ഥിക്കായി പോരാളി ഷാജിമാരായി.

എന്നാല്‍ ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞു. പി.എ ഷെമീറിന് സീറ്റില്ല. പഞ്ചായത്ത് തട്ടകത്തിലേക്ക് തന്നെ മടങ്ങിപ്പോകണമെ ന്ന് പറയാതെ പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി ഭാരവാഹി കൂടിയായ എരുമേലിയിലെ നേതാവ് ഇതിന് കണ്ടുപിടിച്ച സമവാക്യം മ തം തന്നെ. എരുമേലി ജില്ലാ പഞ്ചായത്തില്‍ സമുദായ സമവാക്യങ്ങള്‍ക്ക് വില നല്‍കണമത്രേ…. വോട്ടര്‍മാര്‍ കൂടുതലുള്ളതും അവരാണത്രേ. ഇതി നൊടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പി.എ ഷെമീര്‍ ഹിറ്റ് കുറിപ്പുകള്‍ പ്രവര്‍ത്തകരും കൂട്ടാളികളും എഴുതി തകര്‍ത്തിരുന്നു. സീറ്റ് നിഷേധിച്ച തോടെ എരുമേലിയില്‍ സീറ്റ് ലഭിക്കുമെന്ന് വിചാരിച്ചവരും ഹാപ്പി. പിന്നെ ഫെയ്‌സ്ബുക്കിലടക്കം അണികള്‍ എഴുതി മറിച്ചു. പ്രകാശ് പുളിക്കന്‍ തന്നെ സ്ഥാനാര്‍ഥി… എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനം റോയി കപ്പലുമാക്കല്‍, പ്രകാശ് പുളിക്കല്‍, ബിനു മറ്റക്കരയടക്കം നാല് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. റോയി കപ്പലുമാക്കല്‍ എരുമേലി ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി എത്തുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.