ഒടുവിൽ കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് രണ്ടില ചിഹ്നമനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ജോസഫ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹ‍ർജിയിലാണ് ഉത്തരവ്.
രണ്ടില ചിഹ്നം നേരത്തെ ജോസ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരു ന്നു, ഇതു ചോദ്യം ചെയ്തായിരുന്നു ജോസഫ് വിഭാഗത്തിന്റെവ ഹർജി.
ഹൈക്കോടതി ഉത്തരവിന്കേ പിന്നാലെ കേരള കോൺഗ്രസ് (എം) ഓഫീസിലെ കോൺ ഫ്രൻസ് ഹാളിലെ ബാക്ക്ഡ്രോപ്പിൽ വീണ്ടും രണ്ടില ചിഹ്നം സ്ഥാനം പിടിച്ചു.  ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ ഇലക്ഷൻ കമ്മീഷൻ നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്നുച്ചയ്ക്കാണ് തള്ളിയത്.