കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ ഭൗതികശാസ്ത്ര വിഭാഗവും, നാ ഷണൽ സയൻസ് അക്കാദമികളും സംയുക്തമായി സംഘടിപ്പിക്കുന്ന റിഫ്രഷർ കോ ഴ്സിന് തുടക്കമായി.

ജനറൽ റിലേറ്റിവിറ്റി ആൻഡ്‌ കോസ്മോളജി’ എന്ന വിഷയത്തിൽ നടക്കുന്ന കോഴ്സ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അമിതാഭ് വീർമണി ഉത്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങ ൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരും, ഗവേഷകവിദ്യാർത്ഥികളും രണ്ടാഴ്ച നീ ണ്ടു നിൽക്കുന്ന കോഴ്സിന് പങ്കെടുക്കുന്നു.

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അമിതാഭ് വീർമണി, ഡോ. ജി. ഡേ റ്റ്, ഡോ. വിരാജ് കുമാർ ഹസറ, ഡോ. മധു മിസ്ര, ചെന്നൈ ഐഐടിയിലെ ഡോ. എൽ ശ്രീറാം കുമാർ എന്നിവർ ക്ലാസ്സുകൾ നയിക്കും. കോഴ്സ് മെയ് 28 ന് സമാപിക്കും.