കാഞ്ഞിരപ്പളളി:വിദ്യാഭ്യാസമാണ് കേരളത്തിന്റെ മഹത്തായ സമ്പത്ത് എന്ന്എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ.സിറിയക്ക് തോമസ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് സംഘടിപ്പിച്ച എക്സലൻസ് ഡേ 2018 സെലിബ്രേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. സഹജീവികളുടെ ബുദ്ധിമുട്ടുകൾ കാണുവാൻ കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാ സം വ്യർത്ഥമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല അദ്ധ്യാപകർക്കു മാത്രമേ നല്ല വിദ്യാർത്ഥികളെ സൃഷ്ടിക്കുവാൻ കഴിയുകയുളളു എന്നും ആവിധത്തിൽ മഹത്തായ പാരമ്പര്യമുളളസ്ഥാപനമാണ് കാഞ്ഞിരപ്പളളി സെന്റ്ആന്റണീസ് കോളജ് എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് എഡ്യൂക്കേഷണൽ
എക്സലൻസ് അവാർഡ് കേരള ഗവർണറിൽ നിന്നും ഏറ്റുവാങ്ങിയ കോളജ് ഡയറ ക്ടർ റവ.ഡോ.ആന്റണിനിരപ്പലിനെ ആദരിച്ചു. 2017-18 അദ്ധ്യയന വർഷം എം. ജി.യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ
സമ്മേളനത്തിൽ അനുമോദിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് പ്രിൻ സിപ്പൽ റവ.ഡോ.ജയിംസ് ഇല ഞ്ഞിപ്പുറം അനുഗ്രഹപ്രഭാഷണവും കോളജ് പ്രിൻസിപ്പൽ മധുസൂതനൻ ആമുഖ പ്രഭാഷണവും നടത്തി. കോളജ് സെക്രട്ടറി ഡോ. ലാലിച്ചൻ കല്ലംപളളി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ആന്റണി നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ജോസ് കൊച്ചുപുര,വൈസ് പ്രിൻസിപ്പൽ റ്റിജോമോൻ ജേക്കബ്, പി. ആർ. ഒ.ജോസ് ആന്റണി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് രക്ഷാകർത്താക്കൾക്കായി റവ. ഡോ. ആന്റണി നിരപ്പലും,ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി ജോസഫ് കൃതഞ്ജതവിദ്യാർത്ഥികൾക്കായി ഡോ. ലാലിച്ചൻ കല്ലംപളളിയും സെമിനാർ നയിച്ചു.