Man doing self massage on broken arm wrapped in plaster cast. Closeup of patient rubbing and stroking disabled limb while sitting at table. Concept of healthcare

ബസ് ഓടുന്നതി നിടെ കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ കൈ വൈദ്യുത തൂണി ലിടിച്ച് ഒടിഞ്ഞു. ഇന്നലെ ഉച്ചയോടെ കുറവിലങ്ങാട് കോഴാ ജംക്ഷനു സമീപമാണു സംഭവം. കുമളി-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന പാലാ ഡിപ്പോയിലെ കെഎ സ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ മണിമല സ്വദേശി കെ.ആർ.രാജേ ഷിന്റെ (40) കൈമുട്ട് അസ്ഥിക്കാണ് പൊട്ടലുണ്ടായത്.

കോഴാ -പാലാ റോഡിൽ വീതി കുറഞ്ഞ ഭാഗമാണ് കോഴാ ജംക് ഷനു സമീപത്തെ സ്ഥലങ്ങൾ. എതിർവശത്തു നിന്നു വാഹനം വന്നപ്പോൾ ബസ് റോഡരിക് ചേർത്ത് ഓ ടിച്ചപ്പോൾ കൈ വൈദ്യുതത്തൂണിൽ ഇടിക്കുകയാ യിരുന്നു. കണ്ടക്ടർ രാജേഷ് ടിക്കറ്റ് കൊടുത്ത് തിരിച്ച് വന്ന് സീറ്റിലിരുന്ന ഉടനെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് യാത്രക്കാർ നോക്കുമ്പോളാണ് കൈയിൽ നിന്ന് ചോര ചീറ്റു ന്ന നിലയിൽ രാജേഷിനെ കണ്ടത്.

ഉടൻ തന്നെ കുറവിലങ്ങാട് താലൂക്ക് ആശുപത്രി യിൽ രാജേഷിനെ എത്തിക്കുകയും ഇവിടെ നിന്ന് ആംബുലൻസിൽ കോട്ടയം മെഡി ക്കൽ കോളേജിലേക്ക് മാറ്റുകയുമാ യിരുന്നുവെന്ന് ദൃക്സാക്ഷികൾ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. രാജേഷി നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.