സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനത്തിനായുള്ള പണം കണ്ടെത്താന്‍ പഞ്ചായത്തുക ള്‍ നെട്ടോട്ടമോടുമ്പോള്‍ ഒരു വാര്‍ഡൊന്നാകെ അതേറ്റെടുക്കുന്ന കാഴ്ചയാണ് കാഞ്ഞിരപ്പ ള്ളിയില്‍ .പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡാണ് സാമൂഹിക അടുക്കളയുടെ 2 ദിവസ ത്തെ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്ത് മാതൃകയായത്.

സാമൂഹിക അടുക്കളയ്ക്കായി പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന പഞ്ചായത്തുകള്‍ നെട്ടോട്ടമോടുന്ന കാലത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകയാവുന്നു. പഞ്ചായത്തിന്റെ സമൂഹിക അടുക്കളയുടെ ഒരു ദിവ സത്തെയല്ല 2 ദിവസത്തെ ചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ് പതി നെട്ടാം വാര്‍ഡ്.

രണ്ടു ദിവസത്തെ ഭക്ഷണ സാധനങ്ങള്‍ തയാറാക്കുന്നതിന് സാമൂഹിക അടുക്കളയിലേ യ്ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും ഇവര്‍ വാങ്ങി നല്‍കുകയായിരുന്നു. വാര്‍ഡം ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റിജോ വാളാന്തറയുടെ നേതൃത്വത്തിലുള്ള മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് വാര്‍ഡിലെ കുടുംബശ്രീ, കരിമ്പുകയം റൂറല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍,എന്നിവ കൂടാതെ മറ്റ് സുമനസുകളുടെ പിന്തുണയുമു ണ്ട്. ആദ്യദിനം പരിപ്പ്, തോരന്‍ ചമ്മന്തി, അച്ചാര്‍, അവിയല്‍ എന്നിവ കൂട്ടിയുള്ള വിഭ വസമൃദ്ധമായ സദ്യയാണ് നല്‍കിയതെങ്കില്‍ രണ്ടാം ദിനം വാര്‍ഡിലെ കൃഷിയിടങ്ങളില്‍ ലഭ്യമായ നാടന്‍ ഭക്ഷ്യോല്‍പന്നങ്ങളായ ഓമയ്ക്ക, ചക്ക, ചക്കക്കുരു, കപ്പ, മത്തങ്ങ, മു രങ്ങിക്ക, മാങ്ങ, ചേന, ചേമ്പ് , തുടങ്ങിയവ കൊണ്ടുള്ള സദ്യ നല്‍കുവാനാണ് പതിനെ ട്ടാം വാര്‍ഡിലെ ജനങ്ങളുടെ തീരുമാനം.

അടുക്കളയില്‍ പണിയെടുക്കുന്ന പാചകക്കാര്‍ക്കും സഹായികള്‍ക്കുമുള്ള രണ്ടു ദിവസ ത്തെ കൂലിയും ഇവര്‍ തന്നെയാണ് നല്‍കിയത്.18-ാം വാര്‍ഡിന്റെ സേവനം മറ്റുള്ളവ രും മാതൃകയാക്കിയാല്‍ സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനം സുഗമമായി നടന്നു പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു.

സാമൂഹിക അടുക്കളയുടെ ചുമതലയേറ്റെടുത്ത രണ്ടു ദിവസങ്ങളിലും പഞ്ചായത്തില്‍ അര്‍ഹരായവര്‍ക്ക് മരുന്നുകളും കുടിവെള്ളവും എത്തിച്ചു നല്‍കുന്നതും പതിനെട്ടാം വാര്‍ഡുകാരാണ്. ആദ്യ ദിനത്തില്‍ 294 പേര്‍ക്കാണ് പഞ്ചായത്തിന്റെ സാമൂഹിക അടു ക്കള വഴി ഇവര്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു.