നൂറ്റമ്പതോളം കുടുംബങ്ങൾക്ക് പ്രവാസിയുടെ കൈതാങ്ങ്. നാട് പ്രവാസികളോട് അക ലം പാലിക്കുന്ന ഈ കൊറോണ ഭീതി കാലത്തും 150 കുടുംബങ്ങൾക്ക് കൈതാങ്ങുകയാ ണ് ഈ പ്രവാസി. പേര് പോലും വെളിപ്പെടുത്താൻ തയാറാകാത്ത ഈ പ്രവാസി നാടിന് തന്നെ മാതൃകയാണ്.  

കൊറോണ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി പ്രദേശത്തെ പ്ര യാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പ്രവാസി സാമ്പത്തിക സഹായത്താൽ പ്രദേശത്തെ യുവ സുഹൃത്തുക്കളുടെ കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി യൂത്ത് ഫ്രണ്ട്‌സ് (KYF) വഴി അ ർഹതപെട്ടവരെ കണ്ടെത്തി ഇവർ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെ യ്തു.

പേട്ടവാർഡ്,കല്ലുങ്കൽ കോളനി, നാച്ചിക്കൊളനി,പത്തേക്കർ,പൂതക്കുഴി, പിച്ചകപ്പളളി മേട്, വട്ടകപ്പാറ ,ആനിത്തോട്ടം,വാഴേപ്പറമ്പ് , മുക്കാലി തുടങ്ങിയ പ്രദേശങ്ങളിലെ 150 ഓളം കുടുംബങ്ങൾക്കാണ് യുവ കൂട്ടായ്മ കിറ്റുകൾ വിതരണം ചെയ്തത്. ആരോഗ്യ വ കുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിതരണത്തിനിറങ്ങിയത്. എല്ലാ പ്രതിസന്ധി കാലഘട്ടങ്ങളിലും വിവിധ സന്നദ്ധപ്രവർത്തനങ്ങളുമായി കാഞ്ഞിരപ്പള്ളി യൂത്ത് ഫ്രണ്ട്സ് രംഗത്തുവരാറുണ്ട്. വരും ദിവസങ്ങളിലും ഭക്ഷണകിറ്റ് വിതരണവും മറ്റും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.പ്രവാസികളുടെ അകമഴിഞ്ഞ സഹകരമാണ് ഇതിന് ഇവരെ പ്രോത്സാഹിപ്പിക്കുന്നത്.