സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ദിച്ച് വരുന്ന സാഹചര്യത്തിൽ പ്രതി രോധ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ അഭി പ്രായപ്പെട്ടു.  ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ “പ്രതിരോധം 2020” എന്ന പേ രിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന  ബോധവത്ക്കരണ പരിപാടി ഉത്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.വാർഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആദ്യഘട്ട ത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും 5 മാസ്ക്കുകൾ,ഹോമിയോ പ്രതിരോധ മരു ന്ന് , പരിസര ശുചീകരണത്തിനായി  ബ്ലീച്ചിംഗ് പൗഡർ  എന്നിവയാണ് നൽകുന്നത്.10 സെന്റ് സ്ഥലത്തിന് മുകളിലുള്ള എല്ലാവർക്കും ഒരു  ഫലവൃക്ഷതൈ നൽകും.

10 സെന്റിന് താഴെ ഭൂമിയുള്ളവർക്ക്  വീട്ടിൽ കൃഷിചെയ്യുന്നതിന് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യും. ബോധവൽക്കരണ പരിപാടിക്ക് ഒപ്പം അത്യാധുനിക ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും.വിദേശ ത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ വരുന്നവരുടെ വിവരശേഖരണവും നട ത്തും. ക്വാറന്റയിൻ സൗകര്യമില്ലാത്തവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സൗകര്യമൊരുക്കും.ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പി.എ.ഷെമീ റിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തഗം നുബിൻ അൻഫൽ, അനക്കയം ജല വിതര ണ സൊസൈറ്റി പ്രസിഡന്റ് നെജി കണ്ടത്തിൽ, വി.കെ നസീർ, അയിഷ ബീവി, വി.യു നൗഷാദ്, അബിസ്.ടി.ഇസ്മായിൽ,സൈദ്.എം. താജു ,ഇ.പി.ദീലിപ്, പി.ഏ.താജു എ ന്നിവർ പങ്കെടുത്തു.