കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ദുരിതാശ്വാ സ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശബളം നൽകുമെന്ന് പി.സി.ജോർജ് എം എൽ എ അറിയിച്ചു.ഇതോടൊപ്പം മൂഖ്യമന്ത്രിയുടെ മുന്നിലേക്ക് മറ്റൊരു സാലറി ചലഞ്ചും അദ്ദേഹം മുന്നോട്ട് വച്ചു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളായ തെലുങ്കാന,മഹാരാഷ്ട്ര എ ന്നിവിടങ്ങളിലെ മാതൃകയിൽ മന്ത്രിമാർ,എം എൽ എ മാർ അടക്കമുള്ള പൊതുപ്രവർ ത്തകരുടെയും, എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും ശബളം ഈ പ്രതിസന്ധി തീരുന്നത് വരെ മുപ്പതിനായിരം(30,000/-) രൂപയായി നിജപെടുത്തണം.

പെൻഷൻകാരുടേത് ഇരുപ്പത്തി അയ്യായിരമായും(25,000/-) നിജപെടുത്തണം.ഇതിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേവനം ചെയ്യുന്ന ആരോഗ്യ,പോലീസ് തു ടങ്ങി മറ്റ് അവശ്യ സേവനങ്ങളിലെ ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണം.പാവപ്പെട്ട തൊഴിലാളികളും,കർഷകരും,ചെറുകിട കച്ചവടക്കാരും പട്ടിണി കിടക്കുമ്പോൾ സാമൂ ഹ്യ  പ്രതിബന്ധത ഉയർത്തി പിടിച്ചുകൊണ്ട് പൊതു പ്രവർത്തകരും,സർക്കാർ ജീവന ക്കാരും മാതൃകാപരമായ ഈ ചലഞ്ച് ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.