കാക്കിയിട്ട ദൈവദൂതന്മാർ:യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ:മാതൃകയായി ഹൈവേ പോലീസ്.പമ്മിയിരുന്ന് പെറ്റി കൊടുക്കാനും ഓടിച്ചിട്ട് പിടിക്കാനും മാത്രമല്ല, ഇങ്ങനെ ചില ദൗത്യങ്ങൾ കൂടി തങ്ങൾക്ക് ഉണ്ടന്ന് പ്രവൃത്തിച്ച് കാണിച്ച് മനസാക്ഷിയു ടെ മുഖമാകുകയാണ് ഈ പോലീസുകാർ…
പള്ളിക്കത്തോട് സ്വദേശിയായ ശ്രീജിത്ത് അർദ്ധ രാത്രിയിൽ മകളുടെ ചികിത്സാ ആവി ശ്യത്തിന് ആശുപത്രിയിലേക്ക് പോകും വഴി പെട്രോൾ തീർന്ന് വഴിയിൽ കിടക്കുകയും തുടർന്ന് പോലീസെത്തി ആശുപത്രിയിൽ കൊണ്ടു പോകുന്നതും ചികിത്സ ശേഷം വീട്ടി ലാക്കുകയും ചെയ്തത് വിവരിച്ചതാണ് വൈറലായിരിക്കുന്നത്. Sreejith Sudhakar ന്റെ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റ്‌ ചുവടെ…
എന്റെ  പേര് ശ്രീജിത്ത്‌, കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ഏതു ചെറിയ കാര്യ ത്തിനും പോലീസിനെ പഴിക്കുന്ന നമ്മുടെ സമൂഹത്തിൽ, എനിക്ക് പറയുവാനുള്ളത് അ പ്രതീക്ഷിതമായി ദൈവദൂതന്മാരെപോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പൊൻ കുന്നം ഹൈവേ പൊലീസിലെ SI ഉണ്ണി സർ, ബിനോയ്‌ സർ, വിമൽ സർ എന്നിവരെ കു റിച്ചാണ്. ഈ കഴിഞ്ഞരാത്രി   അതായതു 12/3/2020 രാത്രി ഏകദേശം 11:52 ആയപ്പോൾ എന്റെ 5 വയസുള്ള മോൾ വാവിട്ടു നിലവിളിച്ചു കരയാൻ തുടങ്ങി, ചെവി പൊത്തി പ്പിടിച്ചു കൊണ്ടുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ടു ഞങ്ങൾ നോക്കുമ്പോൾ ചെവിയിൽ നി ന്നും  ബ്ലഡ്‌ വാർന്നൊലിച്ചുകൊണ്ടിരുന്നു . എന്ത് ചെയ്യണം എങ്ങോട്ട് പോണം എന്നറി യാതെ പെട്ടെന്ന് കുഞ്ഞിനേം  എടുത്തുകൊണ്ടു ഞാനും  എന്റെ ഭാര്യയും പാമ്പാടി ഗവ ണ്മെന്റ് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
നിർഭാഗ്യവശാൽ  വാഹനത്തിൽ  ഇന്ധനം കുറവായിരുന്നു  കൊടുങ്ങൂർ കൂടി പമ്പിൽ നിന്നും  ഇന്ധനം  നിറച്ചു പോകാനായിരുന്നു  ഉദ്ദേശം , എന്നാൽ  പെട്രോൾ പമ്പ് അടച്ചു  പോയിരുന്നു. പോകുന്നവഴിയിൽ വച്ചു  ഇന്ധനം തീർന്നു  എന്ത് ചെയ്യും  എന്നറിയാതെ നിൽക്കുന്ന ഞങ്ങളുടെ  അടുത്തേക്ക്  ദൈവദൂതൻ മാരെ പോലെ പൊൻകുന്നം ഹൈവേ  പോലീസ്  (si  ഉണ്ണിസാർ, ബിനോയ്‌ സർ, വിമൽ സർ )എത്തിയത്. ഞങ്ങളോട്  വിവര ങ്ങൾ തിരക്കി , ഞങ്ങളെ  അവരുടെ വാഹനത്തിൽ  കയറ്റി  കാഞ്ഞിരപ്പള്ളി  st.joseph ഹോസ്പിറ്റലിൽ എത്തിക്കുകയും, അപ്പോൾ തന്നെ  ഡോക്ടറെ വിളിച്ചു വരുത്തുകയും ചെയ്തു, കുഞ്ഞിന്റെ  ചെവിയിൽ  ഒരു ചെറിയ പ്രാണി  പോയതായിരുന്നു. ട്രീറ്റ്മെ ന്റ് കഴിയുന്ന സമയം  വരെ  അവിടെ നിൽക്കുകയും, അതിനുശേഷം  ഞങ്ങൾക്കു പമ്പി ൽ എത്തിച്ചു ഇന്ധനവും  വാങ്ങിച്ചു തന്നു.
യഥാസ്‌ഥാനത്തു തിരിച്ചു എത്തിക്കുകയും  ചെയ്തു. അർദ്ധരാത്രിയിൽ വഴിയിൽ ഒറ്റ പ്പെട്ടു പോയ ഞങ്ങൾക്ക് ഈ പോലീസ് ഓഫീസർ മാരുടെ കരുണയും സ്നേഹവും സ ഹകരണവും ഒപ്പം അവർ ചെയ്തുതന്ന ഉപകാരങ്ങളും ഞങ്ങൾക്ക് ഒരിക്കലും മറക്കാ നാവുന്നതല്ല. ഞങ്ങളെ സഹായിച്ച പൊൻകുന്നം ഹൈവേ പൊലീസിലെ ബഹുമാനപ്പെട്ട ഈ  ഓഫീസർ മാരോട് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. മാത്ര വുമല്ല ഇക്കാലത്തു ഇതുപോലെ സൽപ്രവർത്തികൾ ചെയ്യുവാൻ സന്മനസ്സുള്ള പോലീസ് ഓഫീസർമാർ കേരള പൊലീസിന്  ഒരു അഭിമാനം തന്നെയാണ്…