മുണ്ടക്കയം സ്വദേശിനിയും ഭർത്താവും ഭർതൃ സഹോദരനും പെരുമ്പാവൂരിൽ അപകട ത്തിൽ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. വിവാഹം കഴിഞ്ഞ് ഒരുവർഷം ആകും മുമ്പെ അപകടമെത്തി.
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചാണ്  ഗർഭിണിയടക്കം മൂന്നു പേർ മരിച്ചത്. അ പകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സംശയം.മരിച്ച സുമയ്യ 8 മാസം ഗർഭിണിയായിരുന്നു.സുമയ്യയുടെ മുണ്ടക്കയത്തെ  വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
മുണ്ടക്കയം പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിലിന്റെ മകൾ സുമയ്യ (20), ഭർത്താവ് ഹനീഫ മൗലവി (29),  അനുജൻ ഷാജഹാൻ (27), എന്നിവരാണ് മരിച്ചത് .മലപ്പുറം കോട്ടൂർ സ്വദേശികളാണ്. സുമയ്യയും ഹനീഫയും തമ്മിൽ കഴിഞ്ഞ വർഷം മാർച്ച്‌ 24 നായിരുന്നു  വിവാഹം. വിവാഹ വാർഷിക ദിനത്തിന് പത്ത് ദിവസം ഉള്ളപ്പോഴാണ് അപകടം എത്തിയത്.
കാറോടിച്ചയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.