കാത്തിരപ്പളളി :കൊറോണ വൈറസ്  പടരാതിക്കുവാനുള്ള മുൻകരുതലുകളുടെ ഭാഗമാ യി സർക്കാർ നിർദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനി ധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയുടെ സംയുക്ത യോഗം ചേർന്നു. ബ്ലോ ക്ക് പഞ്ചായത്തിന്റെ പരിധിയിലുളള ഏഴ് പഞ്ചായത്തുകളിലും  ഇന്ന് (തിങ്കൾ)  അവ ലോകന യോഗം ചേരും. മുഴുവൻ വാർഡുകളിലും മെമ്പറുടെയും ആശാ വർക്കറുടെ യും നേതൃത്വത്തിൽ വീടുകൾ കയറി പകർച്ചവ്യാധി തടയുന്നതിന്നുള്ള മുൻകരുതൽ എടുക്കും.

രോഗ പ്രതിരോധത്തെക്കുറിച്ച് ലഘുലേഖകൾ വിതരണം ചെയ്യും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫിന്റെ അധ്യക്ഷതയിൽ എം. എൽ.എമാരായ പി.സി ജോർ ജ്ജ്, ഡോ.എൻ.ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യറ്റ്യൻ കുളത്തുങ്കൽ ,ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  പി.എ ഷമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റുമാരായ കെ.എസ്.രാജു, ബിനു സജീവ്, ഷക്കീല നസീർ, കെ.ബി രാജൻ, റ്റി.എസ് കൃഷ്ണകുമാർ , ആൻസി സെബാസ്റ്റ്യൻ, കെ.ആർ രാജി, ബ്ളോക്ക് പഞ്ചായത്തംഗങ്ങ ളായ  റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, വി.റ്റി.അയ്യൂബ് ഖാൻ ,ജോളി മടുക്ക ക്കുഴി, മറിയാമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം, പി.കെ അബ്ദുൽ കരീം, പി.ജി.വസന്തകുമാരി, അജിതാ രതീഷ്, ജയിംസ് പി.സൈമൺ മുണ്ടക്കയം ,കൂട്ടിക്കൽ, എരുമേലി എന്നീ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരായ ഡോ.ഡാലി സക്കറിയ, ഡോ. പ്രസൂൺ മാത്യു, ഡോ. സീനാ ഇസ്മായിൽ എന്നിവർ പ്രരസംഗിച്ചു.