രാഷ്ട്രീയത്തില്‍  സ്ഥിരതയില്ലാത്ത പ്രവര്‍ത്തിക്കും ഒരു മുന്നണിയില്‍ നിന്നുകൊണ്ട്  ആ മുന്നണിക്കിട്ട് പാരവയ്ക്കുകയും ചെയ്ത് ഇന്ന് പോക്കിടം ഇല്ലാത്ത പി.സി. ജോര്‍ജ്ജി ന്‍റെ രാഷ്ട്രീയ പാഠങ്ങള്‍ കേരളാ കോണ്‍ഗ്രസുകാര്‍ക്ക്  ആവശ്യമില്ലെന്ന് കേരളാ കോണ്‍ ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് സാജന്‍ കുന്നത്ത് പ്രസ്താവിച്ചു.ഒരു മുന്നണി ക്കും സ്വീകാര്യനല്ലാത്ത  അവസ്ഥയില്‍ നിന്നും ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റുന്ന തിനുള്ള അടവുനയത്തിന്‍റെ ഭാഗമാണ്  അന്തസ്സുള്ള  രാഷ്ട്രീയത്തിന്‍റെ ഉടമയായ ജോസ് കെ. മാണിക്കെതിരെയുള്ള പി. സി. ജോര്‍ജ്ജിന്‍റെ  അസഭ്യവര്‍ഷമെന്നും സാജന്‍ പറ ഞ്ഞു.

കാലങ്ങളോളം  എം. എല്‍. എ  ആയിരുന്നിട്ടും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍  ഒരു താലൂക്കോ, സിവില്‍ സ്റ്റേഷനോ, നല്ലൊരു സര്‍ക്കാര്‍ ആശുപത്രിയോ ഇല്ലാതിരുന്നിട്ടും താ നാണ് വികസനനായകനെന്ന്  പ്രഖ്യാപിക്കാനുള്ള തൊലിക്കട്ടി  ഇത്തിരി  അധികമായി പ്പോയിയെന്നും  മറ്റു നിയമസഭാ മണ്ഡലങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നും വികസനം എത്തി നോക്കാത്ത  നിയോജകമണ്ഡലമാണ്  പൂഞ്ഞാര്‍ എന്നും  ഏവര്‍ക്കും അറിവുള്ള കാര്യമാണെന്നും  സാജന്‍ പറഞ്ഞു.

കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്‍റെ കാലത്ത് കെ. എം. മാണി ധനകാര്യമന്ത്രിയായി രുന്നപ്പോള്‍  തുടങ്ങിവച്ച  പദ്ധതികളല്ലാതെ ഏതെങ്കിലും വികസന പ്രവര്‍ത്തനം  പൂ ഞ്ഞാറില്‍ നടന്നിട്ടില്ലെന്നും വ്യക്തമാണ്. എന്തിനും ഏതിനും ചീത്തവിളിക്കാന്‍ മാത്ര മുള്ള ഒരു ജനപ്രതിനിധിയാണ് പൂഞ്ഞാറിനുള്ളതെന്ന സത്യം  പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍  തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും  സാജന്‍  പറഞ്ഞു.