മെയ് 28ന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പ മാണ് കുട്ടി എത്തിയത്. മാതാപിതാക്കളുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
നിലവില്‍ കോട്ടയം ജില്ലക്കാരായ 45 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായി രുന്ന രണ്ടു യുവതികള്‍ രോഗമുക്തരായി. മെയ് 25ന് മഹാരാഷ്ട്രയില്‍നിന്ന് വന്ന പാറ ത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റില്‍നിന്ന് വന്ന ഏറ്റുമാനൂര്‍ സ്വദേശിനി (40)ക്കുമാണ് രോഗം ഭേദമായത്. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ ഇ തുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി. ഇന്ന് ലഭിച്ച 235 പരിശോധനാ ഫല ങ്ങളില്‍ 234 എണ്ണവും നെഗറ്റീവാണ്. ഇന്ന് 240 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.