യു ഡി എഫ് പ്രവേശന സാധ്യത തള്ളിക്കളയാതെ പി.സി ജോർജ് എംഎൽഎ.പല ചർ ച്ചകളും നടക്കുന്നുണ്ടെന്ന് പി സി ജോർജ് പറഞ്ഞു. വിശ്വാസികളെ അടിച്ച് തകർക്കുന്ന പിണറായി ഭരണം തെറ്റാണ്. പിണറായി സം അവസാനിപ്പിക്കാനുള്ള ശക്തമായ നീക്കം ഉണ്ടാകും.

യു ഡി എഫ് പ്രവേശനം ഉണ്ടായില്ലെങ്കിൽ എൻ ഡി എ യുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലന്നായിരുന്നു മറുപടി. കോൺഗ്രസ് സ്ഥാനാർ ത്ഥികളിൽ നല്ലതും ചീത്തയുമുണ്ട്. പത്തനംതിട്ടയിലെ നിലവിലെ എം പി തനിക്കൊരു ശല്യക്കാരനല്ലന്നും പി.സി പറഞ്ഞു.