സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുടെ പ്രവർത്തന ഫണ്ട്  ഏറ്റുവാങ്ങുന്നതിനുള്ള യോഗം ദേശീയ എക്സിക്കുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി സി.ജീ ജ്യോതിരാജ് അധ്യക്ഷ ത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി എം.എ ഷാജി സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒപിഎ സലാം, സികെ ശശിധരൻ, ഹേമലതാ പ്രേംസാഗർ, ജില്ലാ എക്സിക്കുട്ടീവ് അംഗങ്ങളായ മോഹൻ ചേന്നംകുളം, രാജൻ ചെറുകാ പ്പള്ളിൽ, അജി കാരുവാക്കൽ, സുരേഷ് കെ ഗോപൻ , എന്നിവർ പ്രസംഗിച്ചു. വി കെ കരുണാകരൻ,പാർട്ടി മണ്ഡലം ലോക്കൽ ബ്രാഞ്ച് അംഗങ്ങൾ യോഗത്തിൽ സംബന്ധി ച്ചു.