പടുതാ മാടത്തിനുള്ളിൽ കസേരയിലിരുന്ന് ഉറങ്ങിയിരുന്ന കുന്നേൽ ജോയിക്ക് കെട്ടുറ പ്പുള്ള വീട് നിർമ്മിച്ച് നൽകി ഡി.വൈ.എഫ്.ഐ. കോറോണക്കാലത്ത് ഉച്ചയൂണ് എ ത്തിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇദ്ദേഹത്തിൻ്റെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കി വീട് നിർമ്മിച്ച് നൽകുകയായിരുന്നു. വീട്ടിലേക്ക് വഴിയില്ലാത്തതി നാൽ തലച്ചുമടായി അര കിലോമീറ്റർ വീട് നിർമ്മാണ സാമഗ്രികൾ ചുമന്നാണ് ഇവർ വീടിൻ്റെ നിർമ്മാണം പൂർത്തികരിച്ചത്. വൈദ്യുതി എത്തുവാനുള്ള ബുദ്ധിമുട്ടിന് പരി ഹാരമായി സോളാർ വൈദ്യുതീകരണവും നടത്തി.

ഡി.വൈ.എഫ്.ഐ എരുമേലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ   തിരുമാലക്കുന്ന് ജോയിക്ക്   കയറി കിടക്കാൻ കൂര നിർമ്മിച്ച് താക്കോൽദാനം സി.പി.ഐ.എം ലോക്ക ൽ സെക്രട്ടറി കെ.സി ജോർജ്കുട്ടി താക്കോൽദാനം നിർവ്വഹിച്ചു.ചടങ്ങിൽ മേഖലാ പ്രസി ഡൻ്റ് വി.വി വിഷ്ണു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അ ജാസ് റഷീദ്, പ്രസിഡൻ്റ് ബി.ആർ.അൻഷാദ്, ജില്ലാ കമ്മിറ്റിയംഗം എം.എ റിബിൻ ഷാ, പാർട്ടി ഏരിയാ കമ്മിറ്റിയംഗം പി.കെ. അബ്ദുൽ കരീം, മേഖലാ സെക്രട്ടറി ഷാനവാസ് , ട്രഷറർ അബ്ദുൽ ഷെമീം തുടങ്ങിയവർ പങ്കെടുത്തു.