പെരുവന്താനം: തെക്കേമല – വാകമല റോഡു തകര്‍ന്ന് സഞ്ചാരയോഗ്യമ ല്ലാതായിട്ട് നാളുകളായി. തിരിഞ്ഞു നോക്കാതെ അധികൃതര്‍. പെരുവന്താ നം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ തെക്കേമലയില്‍ നിന്ന് വാകമലയിലൂ ടെ മാട്ടുപ്പെട്ടിയിലേക്ക് എളുപ്പത്തിലെത്താന്‍ കഴിയും. സ്‌കൂള്‍ വിദ്യാര്‍ഥി കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാരുടെ ഏക സഞ്ചാരമാര്‍ഗമാണിത്.

ഓട്ടോറിക്ഷായിലും ചെറുവാഹനങ്ങളിലും യാത്ര ദുസഹമായതോടെ ജീ പ്പില്‍ അമിത ചാര്‍ജ് കൊടുത്താണ് നാട്ടുകാരുടെ യാത്ര. റോഡു നന്നാക്കണ മെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ ജനപ്രതിനിധികളടക്കമുള്ള വര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. റോഡ് അടിയന്തരമായി നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.