കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന് കാഞ്ഞിരപ്പള്ളിയുടെ 20 ലക്ഷവും…

നാടൊട്ടുക്ക് കോവിഡ് 19ൻ്റെ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ പ്രതിരോധ പ്ര വർത്തനങ്ങളിൽ പങ്കാളിയായി മുൻപന്തിയിലാണ് എന്നും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചാ യത്ത്.സമൂഹ അടുക്കളയായും പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജ്ജിതമായും നില കൊണ്ട പഞ്ചായത്ത് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലും മുന്നിട്ട് നിൽക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ ഒരോ ജനതക്കും അഭിമാനിക്കുമാറ് 20 ലക്ഷം രൂപയാണ് പഞ്ചായത്ത് കൈമാറിയത്.
20 ലക്ഷം രൂപയുടെ ചെക്ക് കോട്ടയം കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ സുധീർ ബാ ബുവിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർ കൈമാറി. വൈസ് പ്രസിഡൻ്റ് റിജോ വാളാന്തറ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.സജിൻ, മേഴ്സി മാത്യു, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.