എരുമേലി പമ്പാവാലിക്ക് സമീപത്തെ പാണപ്പിലാവ് എം.ജി.എം ഗവ.എൽ.പി സ്കൂൾ കാടുകൾക്ക് നടുവിൽ. ആൺ കുട്ടികളുടെ യും പെൺകുട്ടികളുടെയും ശൗചാലയവും കിണറും കാടുകയറിയിട്ടും വൃത്തിയാക്കാൻ നടപടിയില്ല. 
ഒരു ദുരന്തം കൺമുമ്പിലുണ്ടായിട്ടും പാഠം ഉൾക്കൊള്ളാൻ നമ്മുടെ അധികൃതർ തയ്യാറാ യിട്ടില്ല എന്നതിന് തെളിവാണ് പാണപിലാവ് എം ജി എം ഗവ എൽ പി സ്കൂൾ.ആദി വാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1952ൽ ആരംഭിച്ച ഈ സ്കൂളിൽ ഇപ്പോൾ പഠനം നടത്തുന്നത് എഴുത്വാപ്പുഴ മലവേടർ കോളനിയിലെ  8 വിദ്യാർത്ഥികളാണ്.പാമ്പ് കടിയേറ്റ് വയനാട്ടിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ഉണ്ടായിട്ട് പോലും കാടുപിടിച്ച് കിടക്കുന്ന  സ്കൂൾ പരിസരവും, ശൗചാലയങ്ങളും, കിണറുമടക്കം വൃത്തിയാക്കാൻ  ഇതുവരെ ഇവിടെ നടപടിയുണ്ടായിട്ടില്ല.വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയും മുറ്റവുമെല്ലാം ഇവിടെ കാടുകയറിയ നിലയിലാണ്. കിണറാകട്ടെ കാടുകയറി മൂടി ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഇപ്പോൾ സമീപത്തെ വീട്ടിൽ നിന്നാണ് സ്കൂളിലേയ്ക്കാവശ്യമായ വെള്ളം ശേഖരിക്കു ന്നത്. സ്കൂളിന് സമീപത്തെ കരിങ്കെൽ കെട്ടുകൾക്കിടയിൽ ഉള്ള വിടവുകൾ പാമ്പുകളു ടെ താവളമാണന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. ശബരിമല വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായ ഇവിടെ നിന്ന് ഉഗ്രവിഷമുള്ള പാമ്പുകളെയടക്കം നേരത്തെ പിടി കൂടിയിരുന്നു. കാടുപിടിച്ച് കിടക്കുന്ന സ്കൂൾ പരിസരം വെട്ടിത്തെളിക്കണമെന്ന ആവ ശ്യം നാട്ടുകാരും രക്ഷിതാക്കളും അടക്കം പല തവണ ഉയർത്തിയെങ്കിലും നടപടി മാത്രo ഇതുവരെ ഉണ്ടായിട്ടില്ല.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മുൻവർഷങ്ങളിൽ സ്കൂൾ പരിസരം കാടു വെട്ടിത്തെളിച്ച്  വൃത്തിയാക്കിയിരുന്നു.എന്നാൽ ഇക്കൊല്ലം യാതൊരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല. വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തിലും കാടുവെട്ടിളി ക്കുന്ന കാര്യത്തിൽ പരസ്പരം പഴി പറഞ്ഞൊഴിയുകയാണ് പഞ്ചായത്തും, സ്കൂളധി കൃതരും.