പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ട് റോഡുകൾ കൂടി ബിഎം&ബിസി നിലവാരത്തിലേക്ക് : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകൾ കൂടി ബിഎം & ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഫണ്ട് ലഭ്യമായതായി സെബാ സ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. പാറത്തോട്,തിടനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും പാറത്തോട് നിന്നും ആരംഭിച്ച് ചേറ്റുതോട് വഴി പിണ്ണാക്കനാട് എ ത്തിച്ചേരുന്ന പാറത്തോട്-പിണ്ണാക്കനാട് റോഡിന് 3.69 കോടി രൂപയും, പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പനച്ചിപ്പാറ- വള തൂക്ക് റോഡിന് 3 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.
ഹൈറേഞ്ച് മേഖലയിൽ നിന്നും മുണ്ടക്കയം വഴി ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന തിരക്ക് കുറഞ്ഞ ഒരു ബൈപ്പാസ് ആയും പാറത്തോട് പിണ്ണാക്കനാട് റോഡ് ഉപയോഗിക്കാൻ കഴിയും. അതുപോലെതന്നെ പനച്ചിപ്പാറ- വളതൂക്ക് റോഡ് ടാറിങ് പൂർത്തിയാകുന്നതോടെ പ്രസ്തുത പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടുകയും, ഈരാറ്റുപേട്ട-എരുമേലി റോഡിന്റെ പൂഞ്ഞാർ ഭാഗത്തെ സമാന്തര പാതയായും ഈ റോഡ് ഉപയോഗിക്കാൻ കഴിയും. ഈ രണ്ട് റോഡുകൾ കൂടി ബിഎം&ബിസി നിലവാരത്തിലേക്ക് എത്തുന്നതോടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും ഉന്നത നിലവാരം കൈവ രിക്കുമെന്ന് എംഎൽഎ പറഞ്ഞു.
നിലവിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട- വാഗമൺ റോഡ്,അരുവിത്തുറ – ഭരണങ്ങാനം റോഡ്, മുണ്ടക്കയം- കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് – വല്യേന്ത റോഡ്, ചോലത്തടം – കാവാലി- കൂട്ടിക്കൽ റോഡ്, ഓരുങ്കൽ തടം- കരിമ്പിൻ തോട് റോഡ്, മുണ്ടക്കയം- കോരുത്തോട് റോഡ്, കൂട്ടിക്കൽ ടൗൺ – നഴ്സറിപ്പ ടി-പ്ലാപ്പള്ളി റോഡ്,ഇടക്കുന്നം-കൂവപ്പള്ളി റോഡ് എന്നീ റോഡുകൾ ബിഎം &ബിസി നിലവാരത്തിൽ ഇതിനോടകം ടാറിങ് പൂർത്തീകരിച്ചു കഴിഞ്ഞു. പാറത്തോട്- പാലപ്ര- കള്ളുവേലി- വേങ്ങത്താനം റോഡ് ബിഎം& ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 8 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതാ യും എംഎൽഎ കൂട്ടിച്ചേർത്തു. ഇപ്പോൾ അനുവദിക്കപ്പെട്ടിരിക്കുന്ന രണ്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ പരമാവധി വേഗത്തിൽ നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞു.

+ There are no comments
Add yours