കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങളില്‍ അന്നം മുടങ്ങാതിരിക്കാന്‍ സ്വന്തം വരുമാനവും മുടക്കി വീടുകളില്‍ കിറ്റ് എത്തിച്ച് വാര്‍ഡംഗം റിജോ വാളാന്തറ. ഗ്രാമപഞ്ചായത്തിലെ അഞ്ചലിപ്പ വാര്‍ഡിലെ കോവിഡ് ബാധിത മേഖലകളില്‍ കുടുംബ ങ്ങളിലാണ് റിജോ വാളാന്തറയുടെ നേതൃത്വത്തില്‍ ഭക്ഷ്യോത്പന്നങ്ങളെത്തിച്ചത്. അഞ്ച ലിപ്പ കോളനിയിലെ 160 വീടുകളിലും കോവിഡ് ബാധിച്ചു കഴിയുന്നവരുടെ വീടുകളി ലും കിറ്റുകള്‍ എത്തിച്ചു. മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി  100 പാക്കറ്റ് പാലും ബ്രെഡും എത്തിച്ചിരുന്നു. ഇതിനൊപ്പം പഞ്ചായത്ത് അംഗമായ റിജോ സ്വന്തം പണം മുടക്കി കിറ്റുകൾ വാങ്ങി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ഡിലെ നിര്‍ധനരായ 185 പേര്‍ക്ക് പച്ചക്കറി പലവ്യഞ്ജന ങ്ങള്‍ തേങ്ങ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പലകുടുംബങ്ങളിലെയും വരുമാനം നിലച്ചതോടെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധി യിലായിരുന്നു. കുടുംബാഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ സാധനങ്ങള്‍ വാങ്ങിക്കാ ന്‍ പലര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലുമായി.  ഇതോടെ വാര്‍ഡംഗം റിജോ വാളാന്തറ നേരിട്ട് കുടുംബങ്ങളില്‍ സഹായം എത്തിക്കുകയായിരുന്നു. വാര്‍ഡംഗമെന്ന നിലയില് ലഭിക്കുന്ന ഒണറേറിയം വരെ ചെലവാഴിച്ചാണ് പ്രദേശവാസികള്‍ക്ക് സഹായ മെത്തിക്കുന്നത്.സാധനങ്ങള്‍ നല്‍കുന്നതിനായി എകെജെഎം സ്‌കൂള്‍ ഹോളി ഏഞ്ചല്‍സ് കോളേജ് എന്നിവരും വാര്‍ഡിലെ സുമനസുകളും സഹായഹസ്തവുമായി എത്തിയിരു ന്നതായി റിജോ പറഞ്ഞു