മധ്യതിരുവിതാംകൂറിന്റെറ വിദ്യാഭ്യാസ ആചാര്യനും മതസൗഹാര്‍ദ്ദ, എക്യുമേനിക ല്‍ രംഗത്തെ അതുല്യ നേതൃത്വമായാ  റവ. ഡോ. ആന്റിണി നിരപ്പേലിന്റെ രണ്ടാം ചരമവാര്‍ഷികാചരണം സെന്റ്.ആന്റണിസ് ഗ്രൂപ്പ് ഓഫ്  കോളേജുകളുടെ നേതൃത്വ ത്തില്‍ ചെങ്ങളം സെന്റ്.ആന്റണിസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ നാളെ ഉച്ചകഴി ഞ്ഞു 2:45 ന് നടക്കുന്നു. ദിവ്യബലിക്ക് മോണ്‍. ഫാ. ജോര്‍ജ് ആലുങ്കല്‍ മുഖ്യകാര്‍മി കത്വം  വഹിക്കും. തുടന്ന് കബറിടത്തിങ്കല്‍ പ്രേത്യേക പ്രാര്‍ത്ഥനകള്‍ നടത്തും
കോളേജ് ചെയര്‍മാന്‍ ബെന്നി തോമസിന്റെ അധ്യക്ഷതയില്‍ മോണ്‍. ഫാ. ജോര്‍ജ് ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, ആ  ന്റണി ജേക്കബ് കൊച്ചുപുരക്കല്‍, മധുസൂദനന്‍ എ ആര്‍ എന്നിവര്‍ നേതൃത്വം നല്‍ കും.