മുണ്ടക്കയം : ഭർത്താവ് മരിച്ചു നാലാം ദിവസം ഭാര്യയും മരിച്ചു. വണ്ടൻപതാൽ, കൊ ല്ലംപറമ്പിൽ പരേതനായ പി.വി ജോസഫിന്റെ ഭാര്യ അൽഫോൻസ (72) ആണ് ശനിയാ ഴ്ച മരിച്ചത്. ഭർത്താവ് ജോസഫ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. വ്യാഴാഴ്ച ആയിരുന്നു സംസ്കാര ശുശ്രൂഷകൾ നടന്നത്. ഇതിനിടയിൽ ആശുപത്രിയിൽ ചികിത്സയി ലായിരുന്ന അൽഫോൻസ ശനിയാഴ്ച മരണ പെടുകയായിരുന്നു.
പരേത മുണ്ടക്കയം ,സെൻറ് ജോസഫ് കോൺവന്റ് സ്കൂളിലെ റിട്ട. അധ്യാപികയാണ് .
സംസ്കാരം ഇന്ന് (ഞായർ) 2.30 ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ. മക്കൾ : സിറിൽ (ഗ്ലോബൽ ടൂർസ് ആൻഡ് ട്രാവത്സ്), സിനി (അധ്യാപിക എസ്.ച്ച്.എ ഹൈ സ്ക്കൂൾ രാമക്കൽമേട്).
മരുമക്കൾ :അന്നക്കുട്ടി (അൽഫീൻ പബ്ലിക് സ്കൂൾ കാഞ്ഞിരപ്പള്ളി)ഷിബു കുറ്റിക്കാട്ട്
(അധ്യാപകൻ ജി.വി.എച്ച്.എസ്.എസ്, കാരടുക്ക).