പാട്ടും, പറച്ചിലും കവിതയും, കാര്യങ്ങളുമായി അവരൊന്നു ചേർന്നു. കാഞ്ഞിരപ്പള്ളി ഏരിയയിലെ കലാ-സാംസ്കാരിക പ്രവർത്തകരും, എഴുത്തുകാരുമാണ് എരുമേലി കെ.ടി.ഡി.സി പിൽഗ്രിം സെൻ്റർ അങ്കണത്തിൽ പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ ഒത്ത് കൂടിയത്.വിഭജനത്തിനും, വിദ്വേഷത്തിനുമെതിരെ സാംസ്കാരിക കേരളം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സംഗമം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.കെ.അബ്ദുൾ കരീം അദ്ധ്യക്ഷനായി.
കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എസ്.കൃഷ്ണകുമാർ, പുരോഗമന കലാസാഹിത്യസംഘം ഏരിയാ സെക്രട്ടറി അഡ്വ.എം.എ.റിബിൻഷാ, ജില്ല കമ്മറ്റിയംഗം ആർ.ധർമകീർത്തി, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് ജാസ്മി ടീച്ചർ, ഏ.ജി.തങ്കപ്പൻ, ഏ.ജി.പി ദാസ്, വർഗീസ് പോൾ, എം.എസ്.ബാബുക്കുട്ടൻ, സുബൈർ എന്നിവർ പ്രസംഗിച്ചു.സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ രാഹുൽ കൊച്ചാപ്പി കെ.പി.ഓതറ,റോബർട്ട് എരുമേലി,മായാ അനൂപ്, ശാന്തകുമാരി ശാലു, നസീമാ സലീം, അബ്ദുൾ ഷാ എരുമേലി, അൻഫിദ്, സുകുമാരി, അസ്മിന, റെയ്ഹ റിബിൻ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.