ശനിയാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നരയോടെയാണ് ചിറക്കടവ് സ്വദേശിയുടെ ഉടമസ്ഥതയി ലുള്ള വാഹനം കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിലേക്ക് ഇടിച്ച് കയറിയത്.

സ്ഥാപനത്തിൻ്റെ പുതിയ ബിൽഡിംഗിന് മുൻവശമായിരുന്നു അപകടം നടന്നത്. ശനി യാഴ്ച്ച ദിവസമായതിനാൽ ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരു ന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഇവർ ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പുൽപ്പേലിൽ സാധനം മേടിക്കുവാനായി എത്തിയ വാഹനം പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. സംഭ വത്തിൽ ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപ ടികൾ സ്വീകരിച്ചു.കടയുടെ ഉള്ളിൽ നിന്നിരുന്ന പൂഞ്ഞാർ സ്വദേശി കിഴക്കേകാട് ജസ്റ്റിനു കാലിൽ നിസാര പരിക്കേറ്റു.