പാറത്തോട് : വനിതാ പഞ്ചായത്തംഗത്തോട് അപകീര്‍ ത്തിപരമായി സംസാരിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്തംഗത്തെ ജനാധിപത്യ മഹിളാ അസോസി യേഷന്‍ പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂര്‍ തടഞ്ഞുവച്ചു.

പാറത്തോട് പഞ്ചായത്ത് ഓഫിസില്‍ ഇന്നലെ രാവിലെ 10.45 മുതല്‍ 12.15വരെയാണ് മൂന്നാം വാര്‍ഡംഗം കെ.പി.സുജീലനെ തടഞ്ഞുവച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഏഴാം വാര്‍ഡംഗം സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞിനോട് സുജീലന്‍ അപകീര്‍ത്തി പരമാറിയെന്നാണ് ആരോപണം. സ്ത്രീത്വത്തെ അപമാ നിക്കുന്നവിധം അവഹേളിച്ച് സംസാരിച്ചുവെന്നാണ് റസീനയുടെ ആക്ഷേപം.

ജനാധിപത്യ മഹിളാ അസോ സിയേഷന്‍ ജില്ലാ സെക്രട്ട റി തങ്കമ്മ ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോ ളം പ്രവര്‍ത്തകരും, സി.പി. എം ഡിവൈഎഫ് ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് സുജീലനെ തടഞ്ഞുവച്ചത്. ഫ്രണ്ട് ഓഫിസിന് സമീപത്തെ മുറിയില്‍ സുജീലനെ തടഞ്ഞുവച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും മാപ്പു പറയണമെന്നും ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെ പഞ്ചായത്ത് ഓഫിസില്‍ നിന്നും സമരക്കാര്‍ ഇറങ്ങിപോകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് ആവശ്യപ്പെട്ടത് പഞ്ചായത്തിലെ ഇടതുപക്ഷാം ഗങ്ങളുമായി വാക്കേറ്റത്തില്‍ കലാശിച്ചു. സ്ഥലത്തെ ത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് സമരക്കാരുമായി ചര്‍ച്ച ചെയ്യുകയും റസീനയുടെ പരാതിയില്‍ കേസെടു ക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്.
എന്നാല്‍ താന്‍ ഒരിക്കലും റസീനയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ,തന്നെ മാനസികമായി തകര്‍ക്കു ന്ന വിധം മോശമായാണ് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പെരുമാറിയതെന്നും കെ.പി.സുജീലന്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനി ടെ തന്നെ ജാതിപേരു വിളിച്ച റസീനയ്‌ക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.