കൂട്ടിക്കൽ: യൂത്ത് കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനവും,യൂത്ത് കോൺഗ്രസ് ജന്മദിനവും ആചരിച്ചു.കൂട്ടിക്കൽ ടൗണിൽ പതാക ഉയർത്തലും മധുര പലഹാര വിതരണവും നടത്തി യൂത്ത് കോൺഗ്രസ് കൂട്ടി ക്കൽ മണ്ഡലം പ്രസിഡന്റ് ഷിയാദ് കൂട്ടിക്കൽ പതാക ഉയർത്തി ,ജിജോ കാരക്കാട്, ആൽബിൻ ഫിലിപ്പ്, നിയാസ് പാറയിൽ പുരയിടം നെബീൻ കാരക്കാട്, ഷമീർ കെ പി,ആഷിക് പരീത്, നജീബ് കൊരട്ടിപറമ്പിൽ, ശരീഫ് കല്ലൻകുന്നേൽ, ലിബു ബാബു, നുറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.