45 വർഷത്തെ കാത്തിരിപ്പിന് ശേഷം ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിലെ കു ന്നുംഭാഗം പാറയ്ക്കലിൽ കുടിവെള്ളമെത്തി. വേനൽക്കാലമെത്തിയാൽ ഇവിടെയു ള്ളവർക്ക് പിന്നെ ദുരിതമാണ്.കിലോമീറ്ററുകൾ നടന്ന് വേണം വീട്ടിലേക്ക് വെള്ളമെ ത്തിക്കാൻ. കുന്നുംഭാഗത്തെ ഏറ്റവും ഉയർന്ന പ്രദേശമാണ് പാറയ്ക്കൽ. അതിനാൽ തന്നെ വെള്ളം തലച്ചുമടായി വീടുകളിലെത്തിക്കുകയെന്നത് ഏറെ പ്രയാസമുള്ള കാ ര്യമായിരുന്നു. ജനപ്രതിനിധികൾ മാറിമാറി വന്നെങ്കിലും പല പദ്ധതികൾ പ്രഖ്യാപി ച്ചെങ്കിലും പാറയ്ക്കലിൽ കുടിവെള്ളം മാത്രമെത്തിയിരുന്നില്ല.തുടർന്ന് ആന്‍റണി മാ ർട്ടിൻ ജനപ്രതിനിധിയായതോടെയാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയതും ജോലി കൾ ആരംഭിച്ചതും.

ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനോട് ആവശ്യപ്പെട്ട് കണക്ഷൻ നൽകുന്നതടക്കമുള്ള ജോലികൾ പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുക യും ചെയ്തു. ഇതോടെയാണ് പുതിയ ലൈനിലൂടെ പ്രദേശത്തെ ഓരോ വീട്ടിലേക്കും കു ടിവെള്ളം ലഭ്യമായത്. നീണ്ട വർഷങ്ങൾ കുടിവെള്ളത്തിനായി കാത്തിരുന്ന പാറ യ്ക്കൽ പ്രദേശത്ത് ഈ വേനൽക്കാലത്ത് ജലസമൃദ്ധിയുടെ സന്തോഷമാണ് ഇന്നലെ ഉയർന്നത്.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.  ചിറ ക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആന്‍റണി മാ ർട്ടിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ്, ബാ ലചന്ദ്രൻ ഉറുമ്പിൽ, അജി കാരാളി, ബോസി വെട്ടത്ത്, അനീഷ് പാറയിൽ തുടങ്ങി യ വർ പ്രസംഗിച്ചു.