പുളിക്കൽകവല: നോവൽറ്റി ലൈബ്രറി പ്രസിഡന്റ് അഡ്വ. ബെജു കെ ചെറിയാൻ 16 പൾസ് ഓക്‌സി മീറ്ററുകൾ വാഴൂർ പഞ്ചായത്ത്  ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർ മാനുമായ ശ്രീകാന്ത് പി തങ്കച്ചന് കൈമാറി. ചടങ്ങിൽ സെക്രട്ടറി അനിൽ വേഗ, വാഴൂ ർ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ സുബിൻ നെടുമ്പുറം, 15-ാം വാർഡ് മെമ്പർ ജിബി പൊടിപ്പാറ എന്നിവർ സംബന്ധിച്ചു.

ഇന്നു തന്നെ 16 വാർഡുകളിലേക്കും അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടു യൂണിറ്റുക ളിലും പൾസ് ഓക്‌സി മീറ്റർ എത്തിക്കും. ആകെ 18 യൂണിറ്റാണ് നോവൽറ്റി ഗ്രന്ഥശാ ല വാങ്ങിയത്. സാമുഹ്യപ്രതിബദ്ധതയിലൂന്നിയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് മറ്റു ള്ളവർക്കു മാതൃകയാണ് നോവൽറ്റി ലൈബ്രറിയെന്ന് ശ്രീകാന്ത് പി തങ്കച്ചൻ അഭിപ്രാ യപ്പെട്ടു.