കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗം പിഎ.ഷെമീറിന്റെ നേതൃത്യത്തിൽ 100 റംസാ ൻ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ്  നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ സാ ധാരണ ജനവിഭാഗങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്. അരി,അരിപ്പൊടി, പഞ്ചസാര, വെളിച്ചെണ്ണ, സവാള, മുളക് പൊടി, മല്ലിപ്പൊടി, കാപ്പിപ്പൊടി, തേയില, ഉപ്പ്  തേങ്ങ എന്നീ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. അഡ്വ. ഫൈസൽ എം.കാസിം, കെ.എസ്. നാസർ, അഫ്സൽ കളരിക്കൽ, ടി.പി.സക്കീർ, ആഷിക്ക് അജി, അബ്ദുൾ സമദ്, ടി.പി. ജുനൈദ് എന്നിവർ പങ്കെടുത്തു.