പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വീടുകളിലും മാസ്കുകൾ എത്തിക്കുമെ ന്ന് പി.സി.ജോർജ് എം എൽ എ .മുണ്ടക്കയം ഗവ. ആശുപത്രിയിൽ നടന്ന കൊറോണ പ്ര തിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.എം എൽ എ യുടെ നിയോജക മണ്ഡലം ആസ്ഥി വികസന പദ്ധതി യിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ,മുണ്ടക്കയം,കോരുത്തോട്,എരുമേലി,പാറത്തോട് പഞ്ചാ യത്തുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവ.ആശുപത്രികൾക്ക് 10 ലക്ഷം രൂപ വീതം അ നുവദിച്ചിട്ടുണ്ട്.പ്രസ്തുത പദ്ധതിയുടെ നിർവ്വഹണത്തിനായി മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്,ഗ്രാമപഞ്ചായത്ത് പ്ര സിഡന്റുമാരായ റ്റി.എസ്.കൃഷ്ണകുമാർ,ബിനു സജീവ്,കെ.എസ്.രാജു,ജെസ്സി ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.എ ഷെമീർ,കോരുത്തോട് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ഷിജി അജയകുമാർ,അലോപതി ആയുർവ്വേദ ഹോമിയോ ഡോ ക്ടർമാർ,ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെ ടുത്തു.