കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ 25 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു. വാർഡിനെ നാല് മേഖലകളായി തിരിച്ച് 15 അംഗ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരിക്കും തുടർ പ്രവർത്തനങ്ങൾ നടത്തുന്നത്.  അത്യാവശ്യഘട്ടങ്ങളിൽ വാഹന സൗകര്യം ഇല്ലാത്ത ആളുകളെ ആശുപത്രികളിൽ എത്തിക്കുന്നതിന് സമിതിയുടെ നേതൃത്വത്തിൽ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ  ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.ജി.രാജു, പി.കെ നസീർ, ആശാവർക്കർ സിന്ധു ജോർജ്, സി. ഡി.എസ് മെമ്പർ സാനി നസീർ, അംഗൻവാടി വർക്കർ ആയിഷ ബീവി, പാലാ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സോണിമോൾ റബീസ്,കെ.എസ്.നാസർ, അഫ്സൽ കളരിക്കൽ, ബി.ആർ.വിപിൻ, രാഹുൽ രാജു, ടി.പി.സക്കീർ ,കെ.എൻ.നൈസാം, കെ.എ നസീർ ഖാൻ,  എം.പി രാജു, ടി. ഐ. മനാഫ് എന്നിവർ പ്രസംഗിച്ചു. ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിത പ്രദേശങ്ങൾ അണു വിമുക്ത്തമാക്കി. ഇന്ന് മുതൽ വാർഡിൽ ഹോമിയോ പ്രതിരോധ ഗുളിക വിതരണംം നടത്തും.