കാഞ്ഞിരപ്പള്ളി : തമ്പലക്കാട്-തേക്കിലകവല ഭാഗത്ത് പുതുതായി വൈക്കം താലൂ ക്കിലെ വിവിധ പ്രദേശങ്ങളില്‍നിന്നും  പത്തോളം പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് വഴി, വെള്ളം, വെളിച്ചം, വീട്  ഇവ അടിയന്തിരമായി എത്തിക്കുമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 3 ഏക്കര്‍ ഭൂമിയില്‍ ആളൊന്നിന് 25 സെന്‍റ് സ്ഥലം വീതം പത്ത് കുടുംബങ്ങള്‍ക്കും അവര്‍ക്ക് പൊതു ആവശ്യങ്ങള്‍ക്കായി 50 സെന്‍റ് സ്ഥലവും ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ നടന്ന ഊരുകൂട്ടം ജയരാജ് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, പഞ്ചായത്തംഗം റിജോ വാളാന്തറ, പട്ടികവര്‍ഗ്ഗ ജില്ലാ ഓഫീസര്‍ വിനോദ്കുമാര്‍ ചന്ദ്രശേഖരന്‍, താലൂക്ക് ഓഫീസര്‍ നിസാര്‍, പി.കെ. വേണു, പ്രദീപ് എസ്.റ്റി, ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.