എരുമേലി :മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും ഒപ്പം സമൂഹത്തിന് ശരിയായ മാർഗം ദർശിക്കുന്നതാവണം മാധ്യമ പ്രവർത്തനമെന്നും എരുമേലി പ്രസ് ക്ലബ്ബ് ഓഫീസി ൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.കേരള ജേർണലിസ്റ് യൂണിയൻ നടത്തുന്ന പ്രതിഷേ ധ സമരത്തിന്റെ ഭാഗമായാണ് യോഗം ചേർന്നത്.യൂണിയൻ നടത്തുന്ന പ്രതിഷേധ പരി പാടികൾക്ക് പ്രസ് ക്ലബ്ബ് യോഗം പിന്തുണ പ്രഖ്യാപിച്ചു.

മുതിർന്ന പത്ര പ്രവർത്തകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ യോഗം ഉത്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി സോജൻ ജേക്കബ് അധ്യക്ഷത വഹിച്ചു.ടി എസ് ജയകുമാർ,സി ആർ ശ്യാം,അബ്ദുൽ മുത്തലിബ്,ജോസ് തോമസ്,ബിജു തോമസ്,സുരേന്ദ്രൻ വീക്ഷണം, മു ഹമ്മദ്‌ നദീർ തുടങ്ങിയവർ പ്രസംഗിച്ചു.