കാഞ്ഞിരപ്പള്ളി: ദൈവചനം സ്വീകരിച്ചവര്‍ മറ്റുള്ളവര്‍ക്ക് മംഗളവാര്‍ത്തയായി തീരണ മെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍.കാഞ്ഞിരപ്പള്ളി രൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സമാപന സന്ദേശം നല്‍ കുകയായിരുന്നു മാര്‍ പുളിക്കല്‍.ദൈവീക ചൈതന്യം നിറഞ്ഞ വ്യക്തികള്‍ അവര്‍ വ്യാ പരിക്കുന്ന  മേഖലകളിലെല്ലാം സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും  വാഹക രായി മാറണം.കുടുംബനാഥന്‍മാര്‍ മക്കള്‍ക്കും ജീവിത പങ്കാളിക്കും സന്തോഷത്തിനും അനുഗ്രഹത്തി നും  കാരണമായിത്തീരണം.മക്കള്‍ മാതാപിതാക്കള്‍ക്ക് അനഗ്രഹവും അഭിമാനവുമായി മാറുന്‌പോള്‍ അവര്‍ മംഗളവാര്‍ത്തയായി മാറുന്നു.കണ്‍വന്‍ഷനില്‍ നിന്ന് ലഭിക്കുന്ന അദ്ഭുതങ്ങള്‍  വെറും അടയാളങ്ങള്‍ മാത്രമാണ്. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ  സ്‌നേഹം, ആനന്ദം,ക്ഷമ ഇവ നമ്മുടെ ജീവിതത്തില്‍ പ്രകടമാകുന്നുവെങ്കില്‍ ഈ കണ്‍വ ന്‍ഷന്‍ ഫലദായകമായി. അങ്ങനെ വചനത്താല്‍ പൂരിതരായ  പുതിയമനുഷ്യരായി മറ്റുള്ളവര്‍ക്ക്  മംഗളവാര്‍ത്തയായി മാറാന്‍ കഴിയണമെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.