കേരളത്തിലെ ഹോട്ടൽ റെസ്റ്റോറന്റ് മേഖലയിൽ പണി എടുക്കുന്ന അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴില് അണി നിരത്തുക എന്ന ലക്ഷ്യത്തോടെ 2018 ഒക്ടോബർ 24 നു കേരള ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രൂപീകൃതമായ സംഘടന ആണ്
യുണൈറ്റഡ് ഹോട്ടൽ & റെസ്റ്റോറന്റ് സ്റ്റാഫ്‌ അസോസിയേഷൻ (UHRSA).28/05/2020 നടന്ന എക്സിക്യൂട്ടീവ് ഓൺലൈൻ മീറ്റിംഗിൽ വച്ച് സംസ്‌ഥാന നേതൃത്വത്തിന്റ നിർദേശ പ്രകാരം UHRSA കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു …
കോവിഡ്-19 വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക് ഡൗൺ കേരളത്തിലെയും വിദേശത്തെയും ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയെ തളർത്തിയപ്പോൾ ദുരിതത്തിലായത് പതിനായിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് .അതിൽ ഭൂരിഭാഗം പേരും ഇന്ന്  നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ പോലും പണം ഇല്ലാതെ നട്ടം തിരിയുകയാണ്. മുൻവർഷങ്ങളിലെ വെള്ളപ്പൊക്കവും ഏറ്റവും അധികം ബാധിച്ചതും ഈ മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികളെ ആയിരുന്നു .ഹോട്ടൽ തൊഴിലാളികളിൽ ഭൂരിപക്ഷം  ആൾക്കാരും  ക്ഷേമ നിധി, PF, ESI ഇല്ലാത്തവരാണ് അതുകൊണ്ട് തന്നെ സർക്കാർ പ്രഖ്യാപിച്ച  സഹായങ്ങൾ ഒന്നും തന്നെ ലഭിക്കില്ല എന്ന അവസ്ഥയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ .
കോവിഡ് വ്യാപന ഭീതി അകലുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടെങ്കിലും  വളരെ കുറച്ചു  ജോലിക്കാരെ മാത്രമേ അങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ ആവശ്യം വരുന്നുള്ളു . എന്നതിനാൽ ഹോട്ടൽ തൊഴിലാളികളുടെ അവസ്ഥ പട്ടിണിയിലും ദാരിദ്ര്യത്തിലും തുടരുന്നു.യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന  ഹോട്ടൽ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണം എന്നും മീറ്റിംഗിൽ ആവശ്യം ഉയർന്നു .
അതുപോലെ തന്നെ ഇനി കോവിഡ് 19 എന്ന മഹാമാരി മാറിയാൽ പോലും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രതിസന്ധി മാറുന്നില്ല.മറ്റ് മേഖലകൾ പതിയെ ഉണർവ്വിലേക്ക് വന്നെങ്കിലും ടൂറിസം മേഖല ഇനിയും ഏറെ കാലം അടഞ്ഞു തന്നെ കിടക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിയിൽ മനസിലാക്കേണ്ടത്.
അപ്പോഴും ഹോട്ടൽ ജീവനക്കാർ ഇനി എങ്ങനെ  ജീവിക്കും എന്നത് ചോദ്യ ചിഹ്നം ആയി മാറുകയാണ്..
UHRSA സംസ്‌ഥാന സംഘടന നിലവിൽ ഉള്ള സാഹചര്യങ്ങൾ ചൂണ്ടി കാട്ടി കേരള മുഖ്യമന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, എന്നിവർക്കു നിവേദനവും നല്കിയിട്ടുള്ളതാകുന്നു.ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന  സർക്കാർ അടിയന്തിരമായി  ഇടപെട്ടു സ്പെഷ്യൽ   പാക്കേജുകളും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന്  കോട്ടയം ജില്ലാകമ്മറ്റി ആവശ്യപെട്ടു .
പ്രസിഡൻറ്               : നിഷാന്ത് എം കെ
സെക്രട്ടറി                  : സനോജ്  കെ കാലായിൽ
വൈസ് പ്രസിഡൻറ് : അനൂപ് ആന്റണി
ജോയിൻ സെക്രട്ടറി  : ബിനോ കളപ്പുര
ട്രഷറർ                       : അതിൻ റ്റി വർഗ്ഗീസ്
ഡാറ്റ കളക്ഷൻ         : ജിബിൻ ജോസ് , ജോൺ മാത്യു , ജോസ് മോൻ കുറുപ്പന്തറ
സോഷ്യൽ മീഡിയ     : ബെൽസൺ എൻ എം , ബിജി ജോസഫ്
ജില്ലാ കോർഡിനേറ്റർ : ജോസ്സി വടക്കേടം
Praveen ponkunnam (Founder UHRSA)
എക്സിക്യൂട്ടീവ് അംഗങ്ങൾ : സൂരജ് സുകുമാരൻ, ദീപുകുമാർ